തൃശൂര്‍: തൃശൂര്‍ പൂരത്തിന് എതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ ജീവനക്കാരനെ ജോലിയില്‍ നിന്ന് പുറത്താക്കി എഎം മോട്ടോര്‍സ്. ഫഹദ് കെപി എന്ന ജീവനക്കാരനെ ആണ് കമ്പനി പുറത്താക്കിയത്. ജോലിയില്‍ നിന്നും പുറത്താക്കിയുള്ള ടെര്‍മിനേഷന്‍ ലെറ്റര്‍ എഎം മോട്ടോര്‍സ് പോസ്റ്റ് ചെയ്തു.
തൃശൂര്‍ പൂരത്തിനെതിരെ മോശം പരാമര്‍ശം നടത്തിയ യുവാവിനെതിരെ പൂരപ്രേമികളുടെ ജനരോഷം വലുതായിരുന്നു. എഎം മോട്ടോര്‍സ് ജീവനക്കാരനാണെന്ന് അറിഞ്ഞതോടെ എഎം മോട്ടോഴ്സിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്കില്‍ യുവാവിനെ പുറത്താക്കാന്‍ വന്‍ ക്യാമ്പയിന് നടത്തിയിരുന്നു.
ജീവനക്കാരനെ പുറത്താക്കിയില്ലെങ്കില്‍ നിങ്ങളുടെ കമ്പനിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് ഫേസ്ബുക്ക് പേജിന്റെ താഴെ കമന്റുകള്‍ വന്നതോടുകൂടിയാണ് ജീവനക്കാരനെ പുറത്താക്കാന്‍ കമ്പനി തീരുമാനിച്ചത്.
Discussion about this post