ശബരിമല വിഷയത്തില്‍ തീരുമാനമാകും വരെ സമരം ചെയ്യും, തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സംശയം; കെപി ശശികല

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ശശികല തള്ളുകയും ചെയ്തു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമാകുംവരെ സമരം ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ശബരിമല യുവതീ പ്രവേശനം വേണ്ടെന്നു തന്നെയാണ് ശബരിമല കര്‍മ്മ സമിതിയുടെ നിലപാടെന്ന് ശശികല പറഞ്ഞു.

അതേസമയം ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളെ ശശികല തള്ളുകയും ചെയ്തു.ചില നേതാക്കളുടെ വിഭിന്ന അഭിപ്രായം വ്യക്തിപരമാണെന്ന് ശശികല വ്യക്തമാക്കി.

അതോടൊപ്പം തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ശശികല പറഞ്ഞു. അചാരങ്ങളുടെ മുകളിലുള്ള കടന്ന് കയറ്റത്തിന് ശ്രമം നടക്കുന്നുവെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

Exit mobile version