പാലാ: ഏറെ നാളത്തെ സ്വപ്നമാണ് സ്വന്തമായി ഒരു വാഹനം എന്നത്. ആ സ്വപ്നം ഒടുവില്‍ സാക്ഷാത്കരിച്ചപ്പോള് കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. കണ്ട സ്വപ്നം പോലെ ഒരു ഓട്ടോറിക്ഷയാണ് വാങ്ങിയത്. എന്നാല്‍ കന്നിയാത്ര തന്നെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദ്യ യാത്ര തന്നെ ദുരന്തമായ നടുക്കത്തിലാണ് ഇപ്പോള്‍ പാലാ.
പുതിയ ഓട്ടോറിക്ഷയില്‍ കുടുംബത്തിനൊപ്പം വരുമ്പോഴാണ് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ജെന്‍സിനും ഒരു വയസുള്ള മകനും തല്‍ക്ഷണം മരിച്ചു. ജെന്സിന് ആണ് ഓട്ടോ ഓടിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജെന്‍സ് പുതിയ ഓട്ടോ വാങ്ങിയത്. ചെറുകിട കാര്‍ഷിക ജോലിക്കൊപ്പം വാഹനങ്ങള്‍ ഓടിക്കാനും മറ്റും പോകുമായിരുന്നു.
2 ദിവസമായി അഗസ്റ്റോയ്ക്ക് പനിയായിരുന്നതിനാല്‍ മേലമ്പാറയിലുള്ള ഹോമിയോ ആശുപത്രിയിലെത്തി മരുന്നു വാങ്ങാനായാണ് നാലുപേരും പുതിയ ഓട്ടോയില്‍ യാത്ര പുറപ്പെട്ടത്. ജോസ്മിയുടെ കൈയ്യിലായിരുന്നു കുഞ്ഞ്. കടനാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടമുണ്ടായത്.
നിര്‍മ്മാണ സ്ഥാപനത്തിന്റെ ലോറിയാണ് നിര്‍ത്തിയിട്ടിരുന്നത്. ജെന്‍സിന്റെയും കുഞ്ഞിന്റെയും മരണവാര്‍ത്ത ജോസ്മിയെ അറിയിച്ചിട്ടില്ല. ജോസ്മിയ്ക്ക് താടിയെല്ലിന് സാരമായി പരിക്കുണ്ട്. ആഗ്നസിന്റെ പരിക്ക് സാരമുള്ളതല്ല. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post