തിരുവനന്തപുരത്ത് നിന്ന് പുഷ്പഗിരി ആശുപത്രിയിലേയ്ക്ക്; അവയവ കൈമാറ്റത്തിനായി ആംബുലന്‍സ് പുറപ്പെട്ടു, വഴിയൊരുക്കൂ ഈ റൂട്ടുകളില്‍! നിര്‍ദേശം

8.00 മണിയോടെ ആംബുലന്‍സ് കിംസ് ആശുപത്രിയില്‍ നിന്ന് അവയവുമായി പുറപ്പെട്ടു കഴിഞ്ഞു

തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ അവയവം തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കാവാലം കൊച്ചു പുരയ്ക്കല്‍ ഹൗസില്‍ കെ ആര്‍ രാജീവ് (40) എന്ന ആള്‍ക്ക് വേണ്ടി കൊണ്ട് പോകുന്നു. ഇതിനായി വഴിയൊരുക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ വരുന്നത്.

8.00 മണിയോടെ ആംബുലന്‍സ് കിംസ് ആശുപത്രിയില്‍ നിന്ന് അവയവുമായി പുറപ്പെട്ടു കഴിഞ്ഞു. 122 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരം കിംസില്‍ നിന്ന് തിരുവല്ല പുഷ്പഗിരിയിലേക്ക് ഉള്ളത്. കേരള പോലീസ് അല്ലാതെ ഒരു കാരണവശാലും ആംബുലന്‍സ് കളുടെ എസ്‌കോര്‍ട്ട്, പൈലറ്റ് അനുവദിക്കുന്നതല്ലെന്ന് കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് & ടെക്‌നിഷ്യന്‍സ് അസോസിയേഷന്‍ അറിയിച്ചു.

വഴിയൊരുക്കേണ്ട സ്ഥലങ്ങള്‍

കിംസ്, കഴക്കൂട്ടം, വെട്ടുറോഡ്, പോത്തന്‍കോട്, വെഞ്ഞാറമൂട്, കിളിമാനൂര്‍, നിലമേല്‍, ആയൂര്‍, കൊട്ടാരക്കര, ഏനാത്ത്, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, പുഷ്പ ഗിരി മെഡിക്കല്‍ കോളേജ്

അടുത്തിടെ 15 ദിവസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കേരളം ഒന്നടങ്കം കൈകോര്‍ത്തത് വലിയ അഭിനന്ദനങ്ങളും മറ്റും നേടികൊടുത്തിരുന്നു. കേരളം ഒരുപോലെ വഴിയൊരുക്കിയത് കുഞ്ഞിന്റെ ജീവന് തന്നെയാണ് രക്ഷയായത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അവയവുമായി പുറപ്പെട്ടിരിക്കുന്നത്.

Exit mobile version