പുല്‍പ്പള്ളി: വയനാട്ടില്‍ ഭീതിയൊഴിയാതെ കടുവ. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കാപ്പിപ്പാടി കോളനിക്കടുത്ത് ജനവാസ മേഖലയിലയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് അവയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടും ഫലമുണ്ടായില്ല.
വ്യാഴാഴ്ച രാത്രിയോടെ കെണിയൊരുക്കി വനപാലകര്‍ കാവലിരിക്കുന്നുണ്ടെങ്കിലും കടുവ പിടിയിലായിട്ടില്ല. കടുവയെ കണ്ടെന്ന് പറഞ്ഞ സ്ഥലത്തിന് സമീപത്തായാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കോളനിയിലെ മിനിയുടെ ആടിനെ കടുവ പിടികൂടി തിന്നിരുന്നു. തുടര്‍ന്ന് ഉച്ചയോടെ വനപാലകര്‍ കടുവയെ കുറിച്യാട് വനത്തിലേക്ക് തുരത്തി.
മിനിയുടെ വീടിന് സമീപത്തായാണ് കോളനിവാസികള്‍ കടുവയെ വീണ്ടും കണ്ടത്.കടുവയെ നിരീക്ഷിക്കാനായി വനംവകുപ്പ് കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍, ലൈറ്റുകള്‍ എന്നിവ സ്ഥാപിച്ചും വന്‍ മരങ്ങളുടെ മുകളില്‍ കയറിയും ചെയ്യുന്നുണ്ട്.
Discussion about this post