കോഴിക്കോട്: കഞ്ചാവും ലഹരിഗുളികളുമായി രണ്ടു പേര് പിടിയില്‍. വാഴക്കാട് സ്വദേശി ആഷിക് അലി(24) , വെള്ളിപറമ്ബ് സ്വദേശി മുഹമ്മദ് ജിംനാസ് (30) എന്നിവരാണ് പിടിയിലായത്. 125 ഗ്രാം കഞ്ചാവും 16 നൈട്രോസെപാം ഗുളികകളുമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.
കോഴിക്കോട് ബീച്ച് ഗവ ജനറല്‍ ആശുപത്രി പരിസരത്ത് ബൈക്കില്‍ സഞ്ചരിക്കുന്നിടെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. ബീച്ച് ആശുപത്രി ഡീഅഡിക്ഷന് കേന്ദ്രത്തിലെത്തുന്നവരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് മയക്കുഗുളികകളും കഞ്ചാവും വില്പന നടത്തുന്നവരാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു.
Discussion about this post