കടനാട്: കടനാട്ടില്‍ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞിനും പിതാവിനും ദാരുണാന്ത്യം. മറ്റത്തിപ്പാറ പുതിയാമഠം ജന്‍സ് ഒരു വയസു പ്രായമുള്ള മകന് അഗസ്റ്റോ എന്നിവരാണ് മരിച്ചത്. പനി ബാധിച്ച കുട്ടിയെ ഓട്ടോയില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
കടനാട് പഞ്ചായത്ത് ഓഫീസ് പടിക്കലില്‍ വൈകുന്നേരം അഞ്ച് മണിയോടെ ഇവര്‍ സഞ്ചരിച്ച ഓട്ടോ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസമയം ഓട്ടോയിലുണ്ടായിരുന്ന ജന്‍സിന്റെ ഭാര്യ ജോസ്മി, മകള്‍ ആഗ്നസ് എന്നിവര്‍ക്കു പരിക്കേറ്റു ഇവരെ ഉടന്‍ തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജന്‍സ് പുതുതായി എടുത്ത ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതര പിക്കേറ്റ ജന്സും അഗസ്റ്റോയും മരിക്കുകയായിരുന്നു.
Discussion about this post