തൃശ്ശൂര്‍: ഗര്‍ഭിണികളെ ഏറെ ഇഷ്ടമാണെന്ന് നടനും തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ഈ വിഷയത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാനസികരോഗികളാണെന്നും ഇനി കണ്ടാലും ഗര്‍ഭിണികളെ അനുഗ്രഹിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വിവാദമുണ്ടാക്കുന്ന അസുഖമുള്ളവര്‍ ഡോക്ടറെ കണ്ട് ചികിത്സിച്ചോട്ടെയെന്നും രാജ്യസഭാ എംപി കൂടിയായ അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ കൈവെച്ച സുരേഷ്ഗോപിയുടെ വീഡിയോ വൈറലായിരുന്നു. ഇതിനെതിരെ വിമര്‍ശനവും ട്രോളുമായി എത്തിയവര്‍ക്കെതിരെ മീഡിയാ വണ്‍ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്. ഇനി കണ്ടാലും അനുഗ്രഹിക്കും. വിവാദം ചിലരുടെ അസുഖമാണ്. അവരുടേത് മാനസിക രോഗമാണ്. അവരതിന് എവിടെയെങ്കിലും പോയി നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിച്ചോട്ടെ. നമ്മള് വീട്ടിലേക്ക് കല്ല്യാണം കഴിച്ചുവരുന്ന മൂത്ത സഹോദരന്റെ ഭാര്യയെ ചേട്ടത്തിയമ്മ എന്നാണ് വിളിക്കുന്നത്. സ്വന്തം അമ്മയെക്കാള്‍ സ്ഥാനമാണ് അവര്‍ക്ക്. ആ സംസ്കാരം ഇല്ലാത്തവര്‍ എവിടെയെങ്കിലും പോയി ദ്രവിച്ചു തീര്‍ന്നോട്ടെ.’ ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.
ആദ്യമായിട്ടാണ് സ്ഥാനാര്‍ത്ഥിയായി നിന്നുകൊണ്ട് ഒരു മണ്ഡലത്തിലെ ജനങ്ങളോട് വോട്ടു ചോദിക്കുന്നത്. നല്ല അനുഭവമായിരുന്നു അതെന്നും പ്രചാരണത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞു. വിജയ പ്രതീക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘സത്യം പെട്ടിക്കകത്ത് ഇരിപ്പുണ്ട്. ആ പെട്ടി സംസാരിക്കുമ്പോള്‍ അറിഞ്ഞാല്‍ മതി. ‘ എന്നായിരുന്നു മറുപടി. ഭാര്യയ്ക്കും മകനുമൊന്നും രാഷ്ട്രീയമില്ല. ഭര്‍ത്താവിനെ പിന്തുണയ്ക്കുക, അച്ഛനെ പിന്തുണയ്ക്കുകയെന്ന നിലയിലാണ് അവര്‍ പ്രചാരണത്തിന് ഇറങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post