ഹരിപ്പാട്: കാര്‍ത്തികപ്പള്ളി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തംഗവുമായ കെ റോഷനും ശ്രീനാഥിനും നേരെയുണ്ടായ കൊലപാതക ശ്രമത്തില്‍ പ്രതിഷേധിച്ചാണു കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
വലിയകുളങ്ങരയില്‍ ഇന്നലെ രാത്രി ഒന്‍പതോടെ മൂന്നു ബൈക്കുകളിലെത്തിയവരാണ് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആര്‍എസ്എസുകാരാണ് അക്രമത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് ആരോപിച്ചു. റോഷന്റെ നില ഗുരുതരമാണ്. ഇടതു കൈയ്ക്കും പുറത്തുമാണ് വെട്ടേറ്റത്. കൈയില്‍ എട്ടോളം തുന്നലുകള്‍ വേണ്ടിവന്നു. ഞരമ്പ് അറ്റുപോയിട്ടുണ്ട്.
Discussion about this post