പത്തനംതിട്ട : സുപ്രീം കോടതി വിധി മാനിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടെന്നും, ഭക്തരെ നിരാശരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്നാണ് പ്രതീക്ഷയെന്നും ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെപി ശങ്കര്‍ദാസ്. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.
നിലവില്‍ എല്ലാ ഭക്തര്‍ക്കും സുഗമമായി ദര്‍ശനം നടത്താനുള്ള സാഹചര്യമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പതിവിലുമേറെ ആളുകള്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും, ദേവസ്വം ബോര്‍ഡിന് മാധ്യമവിരോധം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമലയില്‍ ദര്‍ശനത്തിന് യുവതി എത്തിയതിനെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും കൈയ്യേറ്റ ശ്രമവുമുണ്ടായി.
പതിനെട്ടാംപടിക്കു താഴെയെത്തിയ യുവതിയെ പൊലീസ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. എന്നാല്‍ ദര്‍ശനത്തിന് എത്തിയ സ്ത്രീയ്ക്ക് 52 വയസിലേറെ പ്രയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post