പെരിന്തല്‍മണ്ണ: മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ മാരകമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ മാങ്ങ പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘംമാണ് പരിശോധന നടത്തിയത്.
ആരോഗ്യവകുപ്പ് നടത്തിയ പിരശോധനയില്‍ ജുമാ മസ്ജിദിന് സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ നിന്നാണ് മൂന്നു ബാഗുകളിലായി സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ കലര്‍ത്തിയ മാങ്ങ പഴം പിടിച്ചെടുത്തത്.
മാങ്ങ സ്‌പ്രേ ചെയ്ത നിലയിലാണ് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്നത്. ഇവ സൂക്ഷിച്ച സ്ഥലത്ത് നിന്നും നഗരസഭാ ശുചിത്വ വിഭാഗം ജീവനക്കാര്‍ ലോറിയിലേക്ക് കയറ്റുന്നതിനിടയില്‍ ജീവനക്കാര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടതായി ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പറയുന്നു. ജില്ലയില്‍ മൊത്തം പരിശോധന ശക്തമാക്കാനാണ് തീരുമാനം.