തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്തേക്കും. കഴിഞ്ഞ ദിസവം അദ്ദേഹം നടത്തിയ പ്രസംഗം വിവാദമായിരുന്നു തുടര്‍ന്നാണ് കേസെടുക്കാനുള്ള സൂചന പുറത്ത് വരുന്നത്. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.
ക്രിമിനല്‍ ഗൂഢാലോചന 120 ബി അനുസരിച്ചുള്ള കേസിന്റെ സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. ശബരിമലയെ വര്‍ഗീയ സംഘര്‍ഷത്തിനുള്ള കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിച്ചു എന്നതാണ് കേസ്. എന്നാല്‍ കേസെടുക്കുമോ എന്നുള്ള ചോദ്യത്തിനു ഡിജിപിയും വ്യക്തമായ മറുപടി പറഞ്ഞില്ല.
പ്രസംഗത്തില്‍ പരാതിക്കാരന് എത്തിയാല്‍ പോലീസിനു സ്വാഭാവികമായും കേസെടുക്കേണ്ടി വരും. അല്ലെങ്കില്‍ സ്വമേധയാ കേസെടുക്കണം. കേസ് ബിജെപി സംസ്ഥാന അധ്യക്ഷനു എതിരാണെന്നതു കൊണ്ടു തന്നെ എല്ലാ നിയമ വശങ്ങളും പരിശോധിച്ചശേഷം മാത്രം മതിയെന്നാണ് പോലീസ് തലപ്പത്തെ തീരുമാനം. സര്‍ക്കാര്‍ തന്നെ പ്രതികൂട്ടിലാക്കികൊണ്ടുള്ള ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേസെടുക്കാതിരുന്നാല്‍ സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിയും.
ശ്രീധരന് പിള്ളയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകള്‍ തന്നെ ഇതിനോടകം രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ കേസെടുക്കാനുള്ള ഒരു വകുപ്പും പ്രസംഗത്തിലില്ലെന്നും കേസെടുത്താല്‍ കോടതിയെ സമീപിക്കുമെന്നാണ് ബിജെപി നിലപാട്.
Discussion about this post