പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ആറു യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങി. ആന്ധ്രയില്‍ നിന്നെത്തിയ യുവതികള്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് മടങ്ങിയത്. ദര്‍ശനം നടത്താനെത്തിയ ഇവരോട് പോലീസും ഭക്തരും നിലവിലെ സഹചര്യം വിശദീകരിച്ചതോടെയാണ് യുവതികള്‍ മടങ്ങാന്‍ തീരുമാനിച്ചത്.
എന്നാല്‍ ദര്‍ശനം നടത്താന്‍ താല്പര്യമുണ്ടെങ്കില് സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. ആന്ധ്രയില്‍ നിന്നും 32 പേരടങ്ങുന്ന സംഘം നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയില്‍ എത്തിയത്. ഒപ്പം യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തര്‍ ശബരിമലയിലെ പ്രതിഷേധങ്ങളെ സംബന്ധിച്ച് ഇവരോട് പറഞ്ഞിരുന്നു.
ആറു യുവതികളും പമ്പയില്‍ നിന്നും കെഎസ്ആര്‍ടിസി ബസിലാണ് നിലയ്ക്കലേക്കു മടങ്ങിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ദര്‍ശനം കഴിഞ്ഞെത്തുമ്പോള്‍ യുവതികള്‍ അവര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനാണ് തീരുമാനം.
Discussion about this post