കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതിക്ക് തീരുമാനം എടുക്കാമെന്ന് കോടതി അറിയിച്ചു. രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ജില്ലാ കളക്ടറുടെ തന്നെയാണ്. വൈകുന്നേരം ആകുമ്പോഴേക്കും നിലപാട് അറിയിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയ്ക്കാണ് ഇപ്പോള്‍ തീരുമാനം വിട്ടുകൊടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയും സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ പതിമൂന്ന് പേരെയാണ് രാമചന്ദ്രന് കൊലപ്പെടുത്തിയിട്ടുള്ളത്.
മാത്രമല്ല പ്രായം ഏറിയതിനെ തുടര്‍ന്ന് കാഴ്ചയും കുറവാണ് ആനയ്ക്ക്. ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരണ്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂരത്തിന് രാമചന്ദ്രന് കൂടിയേ തീരുവെന്ന് ആനപ്രേമികളും മറ്റും പ്രതിഷേധവും മറ്റും രേഖപ്പെടുത്തി രംഗത്ത് വരികയായിരുന്നു.
ഈ വാശിയാണ് രാമചന്ദ്രന്റെ വിലക്ക് കോടതിയില്‍ എത്തിയത്. എന്നാല്‍ അന്തിമ തീരുമാനം കളക്ടര്‍ അധ്യക്ഷയായ സമിതിക്ക് തന്നെയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശ്നത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ ആനവിലക്ക് വീണ്ടും സര്‍ക്കാരിന് മുന്നിലെത്തുകയാണ്. സംഭവത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അതിനനുസരിച്ച് എല്ലാവരേയും വിശ്വാസത്തിലെടുത്തു കൊണ്ട് തീരുമാനം വരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി പ്രതികരിച്ചു.
Discussion about this post