കൊച്ചി: ശാന്തിവന സംരക്ഷണ സമിതി നേതൃത്വം വൈദ്യുതിമന്ത്രി എംഎം മണിയുമായി നടത്തിയ ചര്‍ച്ച പരാജയം. അതേസമയം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി അറിയിച്ചു. ശാന്തിവനം സംരക്ഷണ സമിതി ആശങ്കകള്‍ ഉന്നയിച്ചത് വൈകിപ്പോയി. എന്നാല്‍ അവര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശാന്തിവനത്തില്‍ വൈദ്യുതി ലൈന്‍ കടന്നു പോകുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇരുപത് വര്‍ഷം മുന്‍പ് തുടങ്ങിയതാണ്. പെട്ടെന്ന് നിര്‍ത്തിവെയ്ക്കണമെന്ന് പറയാനികില്ല. ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ട് അലൈന്മെന്റ് തീരുമാനിച്ചതാണ്.
ശാന്തിവനം വൈദ്യുതി ലൈനിന്റെ പണി നിര്‍ത്തിവെയ്ക്കണമെന്ന് മന്ത്രിയെന്ന നിലയില്‍ പറയാനാകില്ലെന്നും തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. ശാന്തിവനം സംരക്ഷണ സമിതിക്ക് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post