കോട്ടയം: ബലാത്സംഗകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്‍പിലാണ് ഹാജരാകുക. കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം നേരത്തെ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ തുടര്‍ നടപടികളുടെ ഭാഗമായി ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് വീണ്ടും ജാമ്യമെടുക്കും.അതേസമയം ഈ കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റിയതിന് ശേഷമായിരിക്കും കുറ്റപത്രത്തിന്റെയും അനുബന്ധരേഖകളുടേയും പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കുക.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ എന്നിങ്ങനെയുള്ള ആറു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ 83 സാക്ഷികളുണ്ട്.
Discussion about this post