കൊച്ചി: ‘ശ്രീമതി ശൈലജ ടീച്ചര്‍.. എല്ലാം കൊണ്ടും ആരോഗ്യമന്ത്രിയായിരിക്കുവാന്‍ അര്‍ഹതയുള്ള വ്യക്തിത്വം’ എഴുത്തുകാരിയും ഡോക്ടറുമായ ഷിനു ശ്യാമളന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ. ഫേസ്ബുക്കില്‍ കണ്ട കമന്റിന് ഉടനടി പരിഹാരം കണ്ട് വേണ്ട സഹായങ്ങള്‍ എല്ലാം കൃത്യമായി എത്തിച്ച ശേഷം മറുപടി നല്കിയ മന്ത്രിയുടെ ഇടപെടലിന് സമൂഹമാധ്യമങ്ങളില്‍ നിറകൈയ്യടികളാണ് ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് ഡോക്ടറും രംഗത്തെത്തിയത്. എത്ര മനോഹരമായിട്ടാണ് തന്റെ കടമ നിറവേറ്റുന്നത്. അഭിമാനമുണ്ട് ഒരു സ്ത്രീ നമ്മെ പുളകം കൊള്ളിക്കുന്നതില്‍. സുഷമ സ്വരാജ് ട്വിറ്ററിലൂടെ ജനങ്ങളുടെ പരാതികള്‍ക്ക് പൊടുന്നനെ പരിഹാരം കണ്ടെത്തിയത് അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ടെന്നും ഷിനു കുറിച്ചു.
ഇപ്പോള്‍ മറ്റൊരു സ്ത്രീയും നമ്മെ അതിശയിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ന്നു. എല്ലാ ദിവസവും ടീച്ചറുടെ ഫേസ്ബുക്ക് പേജ് ശോഭനമായ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. അത് വായിക്കുവാന്‍ നാം കാത്തിരിക്കുന്നു. അഭിമാനമുണ്ട് രാജ്യം ഭരിക്കുന്ന ഇത്തരം സ്ത്രീകളെയോര്ത്തെന്നും അവര്‍ തുറന്നെഴുതി. ഇത്തരത്തിലുള്ള കൂടുതല്‍ സ്ത്രീകള്‍ അധികാരത്തിലേക്ക് വരട്ടെയെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ശ്രീമതി ശൈലജ ടീച്ചര്‍.. എല്ലാം കൊണ്ടും ആരോഗ്യമന്ത്രിയായിരിക്കുവാന്‍ അര്‍ഹതയുള്ള വ്യക്തിത്വം.
എത്ര മനോഹരമായിട്ടാണ് തന്റെ കടമ നിറവേറ്റുന്നത്. അഭിമാനമുണ്ട് ഒരു സ്ത്രീ നമ്മെ പുളകം കൊള്ളിക്കുന്നതില്‍. സുഷമ സ്വരാജ് ട്വിറ്ററിലൂടെ ജനങ്ങളുടെ പരാതികള്‍ക്ക് പൊടുന്നനെ പരിഹാരം കണ്ടെത്തിയത് അത്ഭുതത്തോടെ നോക്കി കണ്ടിട്ടുണ്ട്.
ഇപ്പോള്‍ മറ്റൊരു സ്ത്രീയും നമ്മെ അതിശയിപ്പിക്കുകയാണ്. വാഹനാപകടത്തില്‍ കൈ നഷ്ട്ടപ്പെട്ട യുവാവിന് 5 ലക്ഷം വില വരുന്ന കൃത്രിമ കൈ കൊടുത്തിരിക്കുന്നു. ബി കോം വിദ്യാര്‍ഥിയാണ്. ആ ചിത്രമാണ് താഴെ.
എല്ലാ ദിവസവും ടീച്ചറുടെ ഫേസ്ബുക്ക് പേജ് ശോഭനമായ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. അത് വായിക്കുവാന്‍ നാം കാത്തിരിക്കുന്നു. അഭിമാനമുണ്ട് രാജ്യം ഭരിക്കുന്ന ഇത്തരം സ്ത്രീകളെയോര്‍ത്തു.
കൂടുതല്‍ സ്ത്രീകള്‍ അധികാരത്തിലേക്ക് വരട്ടെ. അഴിമതിയും, ചെളി വാരിയെറിയലും കുറയും എന്ന് ഉറപ്പ്. ജനങ്ങളുടെ കഷ്ട്ടപാടുകള്‍ കേള്‍ക്കുവാനും അത് പരിഹരിക്കുവാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാം എന്ന് പല ജനപ്രധികളും ഇനിയും തിറിച്ചറിയേണ്ടിയിരിക്കുന്നു.
ഡോ. ഷിനു ശ്യാമളന്
Discussion about this post