തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍, വയനാട് ഒഴികെയുള്ള സീറ്റില്‍ ജയസാധ്യതയെന്ന് സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിലയിരുത്തല്‍. തിരുവനന്തപുരത്ത് നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് വിലയിരുത്തല്‍.
നാല് സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. അതില്‍ മൂന്ന് സീറ്റിലും ജയസാധ്യതയന്നാണ് വിലയിരുത്തല്‍. മാവേലിക്കരയിലും, തൃശ്ശൂരിലും, തിരുവനന്തപുരത്തുമാണ് സിപിഐ വിജയം പ്രതീക്ഷിക്കുന്നത്. പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി പിപി സുനീറിനെതിരെ നടത്തിയ നടത്തിയ ആക്ഷേപവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
അതെസമയം പിവി അന്‍വറിന് എതിരെ മാനനഷ്ടക്കേസ് കൊടുക്കണമെന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആവശ്യം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചില്ല.