തൃശ്ശൂര്‍: ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ആഷിക്ക് അബുവിന് കിടിലന്‍ മറുപടി നല്കി ഹരീഷ് പേരടി. എല്ലാ പരിസ്ഥിതിവാദികളുടെയും കെഎസ്ഇബിക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫ്ളാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്ളാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികള്‍ അറിയിച്ചിട്ടുണ്ട് എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് ആഷിക്ക് അബു ശാന്തിവനം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍ പിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമാണ് ആഷിക് അബു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEB ക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികള്‍ അറിയിച്ചിട്ടുണ്ട് … നമ്മള് പ്രകൃതി സ്നേഹികള്‍ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകള്‍ക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകള്‍ തയ്യാറാക്കുന്ന കോണ്‍ക്രീറ്റ് ബില്‍ഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേല്‍വിലാസം അവരുടെ കൈയ്യില്‍ ഉണ്ടത്രേ…. ഈ വയസ്സന്മാരെ കൊണ്ട് തോറ്റു ….
Discussion about this post