തൃശ്ശൂര്‍: അടുത്തിടെ ഏറ്റവും ചര്‍ച്ചയായ ഒന്നാണ് വിറ്റുപോയ ആട്ടിന്‍കുട്ടികളെ തേടി പുതിയ ഉടമയുടെ വീട്ടിലെത്തി കാണാനുള്ള അനുമതിക്കായി കത്തെഴുതിയ ചേട്ടനും അനുജത്തിയും. വിറ്റുപോയെങ്കിലും തങ്ങളുടെ ആട്ടിന്‍കുട്ടികളെ കാണാതിരിക്കാനാവില്ലെന്നും ആയതിനാല്‍ കാണാനുള്ള അനുമതി മാത്രം തരണമെന്നുമായിരുന്നു കത്തിന്റെ അടിസ്ഥാനം.
ആടിനെ തേടി ആദ്യം വന്നെങ്കിലും ആരെയും കാണാനാകാതെ നിരാശരായി മടങ്ങുമ്പോഴാണ് ഇരുവരും കത്ത് എഴുതി വെച്ചത്. ഇപ്പോള്‍ ഇവര്‍ക്ക് നോക്കവകാശം നല്‍കിയിരിക്കുകയാണ് ആടിന്റെ പുതിയ ഉടമ. എപ്പോള്‍ വേണമെങ്കിലും ആട്ടിന്‍കുട്ടികളെ കാണാം. അതിനുള്ള അനുമതി ഉടമ നല്‍കി കഴിഞ്ഞു. കുഞ്ഞുമനസിന്റെ വിങ്ങലറിഞ്ഞ ഉടമസ്ഥന്‍ സന്തോഷത്തോടെ അതങ്ങ് അംഗീകരിക്കുകയായിരുന്നു.
ആറുമാസത്തോളം ഓമനിച്ചുവളര്‍ത്തിയ ആട്ടിന്‍കുഞ്ഞുങ്ങളെ എപ്പോള്‍ വേണമെങ്കിലും കാണാനും താലോലിക്കാനും അലിനയ്ക്കും ജോര്‍ജിനും അനുമതി കൊടുത്തു. കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പുതിയ ഉടമ ആശയ കുഴപ്പത്തിലാണ്. കുരുന്നുകളുടെ സന്തോഷം കവര്‍ന്നെന്നാണ് പ്രതികരണങ്ങള്‍. കുട്ടികള്‍ക്ക് വേണമെങ്കില്‍ ആട്ടിന്‍കുഞ്ഞുങ്ങളെ തിരികെ നല്‍കാമെന്ന് സമ്മതം അറിയിച്ചിരിക്കുകയാണ് പുതിയ ഉടമ.