തിരുവനന്തപുരം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഉത്സവങ്ങള്ക്കെഴുന്നള്ളിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്. രേഖകള്‍ പ്രകാരം 54 വയസ്സാണ് ആനയ്ക്കെങ്കിലും ആരോഗ്യ സ്ഥിതി വച്ച് വിലയിരുത്തലില്‍ അതിലേറെ പ്രായമുണ്ടെന്നാണ് വിദഗ്ധ സമിതി കണ്ടെത്തെലെന്നാണ് റിപ്പോര്‍ട്ട്.
ആനയുടെ വലത്തേ കണ്ണിന് കാഴ്ച ശക്തിയില്ല. ഒറ്റക്കണ്ണു കൊണ്ടാണ് ചുറ്റുപാടുകളെ ആന ജാഗ്രതയോടെ കാണുന്നത്. അതുകൊണ്ടു തന്നെ ചെറിയ ഒരു അസ്വസ്ഥത ഉണ്ടായാല്‍ പോലും വലിയ പ്രകോപനം ഉണ്ടാകും വിധത്തിലാണ് ആനയുടെ ആരോഗ്യ സ്ഥിതിയെന്ന് വിശദമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആനയുടെ ആരോഗ്യ സ്ഥിതി വിശദമായി വിവരിച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് നല്‍കിയത്.
ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ട്. നിരന്തരമായി ദീര്‍ഘ ദൂര യാത്രകള്‍ ചെയ്യിക്കുന്നു. എട്ട് ദിവസത്തിനിടെ 750 കിലോമീറ്റര്‍ വരെ ആനയെ യാത്ര ചെയ്യിപ്പിച്ച സന്ദര്ഭങ്ങളുണ്ടെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രായവും അവശതയും അക്രമ സ്വഭാവവും കണക്കിലെടുത്ത് യാത്രകളും എഴുന്നെള്ളിപ്പും കുറച്ച് ആനയ്ക്ക് വിശ്രമം വേണമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
Discussion about this post