തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരത്തിന് വിലക്കേര്‍പ്പെടുത്തിയതില്‍ വന്‍ പ്രതിഷേധം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഈ വിഷയത്തില്‍ ആന ഉടമകളുടെ നിലപാട് ശരിയല്ലയെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ബുക്ക് ചെയ്തിരുന്നില്ല. പൂരത്തിന് ബുക്ക് ചെയ്ത ആനകളുടെ കൂട്ടത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടായിരുന്നില്ലയെന്ന് അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തി.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് കടകംപള്ളി ആരോപിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും മന്ത്രി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് അപകടമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.