ചേര്‍ത്തല: പ്ലസ്ടു പരീക്ഷയില്‍ പരാജയപ്പെട്ട വിഷമത്തില്‍ കടലില്‍ ചാടിയ കുട്ടുകാരികളില്‍ ഒരാളെ കാണാതായി. മറ്റേയാള്‍ കല്ലില്‍ പിടിച്ചുകയറി രക്ഷപ്പെട്ടു. കഞ്ഞിക്കുഴി പഞ്ചായത്തിലെ കളത്തില്‍ വെളിയില്‍ ഉദയകുമാറിന്റെ മകള്‍ സാന്ദ്രയെയാണ് കാണാതായത്.
ഫോണിലൂടെ പരീക്ഷ ഫലം അറിഞ്ഞു.സാന്ദ്ര രണ്ട് വിഷയത്തിലും കൂട്ടുകാരി മൂന്നു വിഷയത്തിലും പരാജയപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഫിഷ്‌ളാന്റിംഗ് സെന്ററില്‍ തെക്കേ പുലിമൂട്ടിനടുത്ത് കടലില്‍ കാണാതായത്.
കൂടെയുള്ള കൂട്ടുകാരി ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കില്‍ ആ കൂട്ടുകാരിയെ ചേര്‍ത്തു പിടിച്ച് കടലിലേക്ക് ചാടുകയായിരുന്നു. കല്ലില്‍ പിടിച്ച് രക്ഷപ്പെട്ട കൂട്ടുകാരിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. പോലീസും അഗ്നിശമന സേനയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.