പാലക്കാട്: മുഖം മറച്ച് പൊതു രംഗത്ത് ഇറങ്ങുന്നതിനെ വിമര്‍ശിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത്.ആളെ തിരിച്ചറിയുന്ന രീതിയിലായിരിക്കണം വസ്ത്രധാരണമെന്ന് ശശികല പറഞ്ഞു. മുഖം മറയ്ക്കുന്നത് ആചാരമാണെങ്കില്‍ ആവാം, അതേസമയം മുഖം മറച്ച് പൊതുരംഗത്ത് വരുന്നത് ശരിയല്ലെന്ന് കെപി ശശികല വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുമ്പ് എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.
എംഇഎസിന്റെ നിലപാടിനെ അനുകൂലിച്ച് കെപി ശശികല രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ തീരുമാനമെടുക്കാന്‍ പൊതുസമൂഹത്തിനോ ഭരണകുടത്തിനോ സാധിക്കുമോയെന്ന് ശശികല ചോദിച്ചിരുന്നു.
Discussion about this post