കൊച്ചി: മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില തൃപ്തികരം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കുട്ടിയെ ലിസി ആശുപത്രിയിലെത്തിച്ചത്.
രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ചികിത്സയ്ക്ക് എല്ലാവിധ ഒരുക്കങ്ങളും ചെയ്യാന്‍ ആരോഗ്യ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രി ഇട്ട ഒരു പോസ്റ്റിന് താഴെ കുട്ടിയുടെ ബന്ധു സഹായമഭ്യര്‍ത്ഥിച്ച് കമന്റ് ചെയ്യുകയായിരുന്നു. കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാറാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും അതേസമയം അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ
ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി സംഭവം സത്യമാണോയെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ശേഷം ഇത് സത്യമാണെന്ന് മനസിലായതോടെ കമന്റിട്ട് രണ്ട് മണിക്കൂറിനുള്ളില്‍ യുവാവിന് മറുപടിയുമായെത്തി. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും മന്ത്രി ഒരുക്കുകയും ചെയ്തു.
Discussion about this post