തിരുവനന്തപുരം: കേരള, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് ഒമ്പത് മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടല്‍ തീരങ്ങളില്‍ 1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തിലുള്ള ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്.
മത്സ്യ തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മത്സ്യ ബന്ധന വള്ളങ്ങള്‍ ഹാര്‍ബറില്‍ കെട്ടി സൂക്ഷിക്കണമെന്നും, തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
Discussion about this post