തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയില്‍ എ പ്ലസ് കിട്ടാത്തതിന് മകനെ ക്രൂരമായി അച്ഛന് മര്‍ദ്ദിച്ചു. നാല് വിഷയത്തില്‍ എ പ്ലസ് കിട്ടാത്തതിനാമ് മകനെ അടിച്ചതെന്ന് അമ്മ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
കിളിമാനൂര്‍ തട്ടത്തുമല സ്വദേശി സാബുവാണ് മകനെ തല്ലിയതിന് അറസ്റ്റിലായത്. മകന് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടുമെന്നായിരുന്നു സാബുവിന്റെ പ്രതീക്ഷ. എന്നാല്‍ ഫലം വന്നപ്പോള്‍ നാലുവിഷയത്തിന് എ പ്ലസ് കിട്ടിയില്ല. ആ ദേഷ്യത്തിന് സാബു മകനെ തല്ലുകയായിരുന്നു.
Discussion about this post