എറണാകുളം: കൊച്ചി നഗരത്തിലെ അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മരട് മുനിസിപ്പാലിറ്റിയിലെ ഹോളി ഫെയ്ത്ത് അപ്പാര്‍ട്മെന്റ്, കായലോരം, ആല്‍ഫാ വെഞ്ചേഴ്സ്, ഹോളിഡേ ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിങ് എന്നിവയാണ് പൊളിക്കേണ്ടത്. ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
തീരദേശപരിപാലന അതോറിറ്റിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവായത്. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് ഇറക്കിയത്. ഈ കെട്ടിടങ്ങള്‍ തീരദേശമേഖലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് തീരദേശ പരിപാലന അതോറിറ്റി വിലയിരുത്തിയത്. നേരത്തെ വിഷയം സംബന്ധിച്ച് ഹൈക്കോടതിക്ക് ഹര്‍ജി നല്‍കിയിരുന്നെങ്കിലും കെട്ടിട ഉടമകള്‍ക്ക് അനുകൂലമായി വിധി വരുകയായിരുന്നു. തുടര്‍ന്നാണ് തീരദേശ പരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിച്ചത്.
ഇപ്പോള്‍ തന്നെ കേരളത്തിന് താങ്ങാവുന്നതില്‍ അപ്പുറമാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ മാത്രമല്ല ഇപ്പോള്‍ ഇത്തരം അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയില്ല എങ്കില്‍ വീണ്ടും പ്രളയവും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകുമെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. മാത്രമല്ല ജഡ്ജിമാരും ഈ പ്രശനം വിലയിരുത്തി.
Discussion about this post