കൊല്ലം: ശാസ്താംകോട്ടയില്‍ സ്കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. രാജഗിരി അനിതാ ഭവനില്‍ ആഷ്ലിയുടെ ഭാര്യ അനിത സ്റ്റീഫന്‍ ആണു മരിച്ചത്. മുപ്പത്തൊമ്പത് വയസ്സായിരുന്നു.
അതേസമയം ഭര്‍ത്താവാകാം കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ആരോഗ്യവകുപ്പ് ജീവനക്കാരനായ ഭര്‍ത്താവ് ആഷ്ലി ഒളിവിലാണ്. അടൂര്‍ ചന്ദനപ്പള്ളി ഗവ. എല്‍പിഎസ് അധ്യാപികയാണ് അനിത. പിതാവ് സ്റ്റീഫന്‍ വൈകീട്ടു വീട്ടിലെത്തിയപ്പോഴാണു മൃതദേഹം കണ്ടത്.
Discussion about this post