മലമ്പുഴ: മലമ്പുഴയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. തോണിക്കടവ് സ്വദേശി ടികെ പ്രസാദ് (28) ആണ് കൊല്ലപ്പെട്ടത്. മലമ്പുഴ ഡാമിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
സിനിമ കഴിഞ്ഞ തിരികെ വീട്ടിലേക്ക് ഓട്ടോയില്‍ മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രസാദിനെ രക്ഷിക്കാനായില്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍: കേശവന്‍,അമ്മ; വനജ, സഹോദരങ്ങള്‍: പ്രകാശന്‍, അനിത, അജിത, ഗിരിജ, ആതിര.