തിരുവനന്തപുരം: വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റില്ലെന്നു സര്‍ക്കാര്‍. ചെലവഴിച്ചുള്ള ഈ പദ്ധതിയില്‍ നിന്നു എന്തിന് പിന്‍മാറണുമെന്നും വൈദ്യുതി മന്ത്രി എംഎം മണി ചോദിച്ചു. പിന്‍മാറിയാല്‍ തന്നെ എന്തിനു പണി നിര്‍ത്തിയെന്ന് ജനം ചോദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ് നോര്‍ത്ത് പറവൂരിലെ വഴിക്കുളങ്ങരയിലെ രണ്ടേക്കര്‍ വിസ്തൃതിയുള്ള മീനാമേനോന്റെ ഉടമസ്ഥതയിലുള്ള ശാന്തി വനം. നൂറ് വര്‍ഷത്തില്‍ കൂടുതലായി സംരക്ഷിച്ച് പോരുന്ന ഈ കാവും, കുളവും, കാടും കെഎസ്ഇബിയുടെ ടവര്‍ നിര്‍മ്മാണ ആവശ്യാര്‍ഥം മരങ്ങളെല്ലാം വെട്ടിമാറ്റി ഫയലിംങ്ങ് പണികള്‍ നടക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ കേസുകളും, സമരങ്ങളുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിരുന്നു. 110 കെവി ലൈന്‍ വലിക്കുന്നതിനായി കെഎസ്ഇബി നിഷ്‌കരുണം വെട്ടി നശിപ്പിക്കുകയാണ് കാവിലെ മരങ്ങളെ.
ഒറ്റമരം മുറിക്കില്ല എന്നു പറഞ്ഞ് പണി തുടങ്ങിയ കെഎസ്ഇബി പിന്നീട് 48 മരങ്ങള്‍ മുറിക്കും എന്നാണ് ഇപ്പോള്‍ പറയുന്നത്. നിലവില്‍ 12 മരങ്ങള്‍ ശാന്തിവനത്തില്‍നിന്നു മുറിച്ചുമാറ്റി. അര സെന്റ് സ്ഥലത്ത് ടവര്‍ നിര്‍മിക്കുന്നു എന്നാണ് കെഎസ്ഇബി പറയുന്നതെങ്കലും ടവറിന്റെ പണി കഴിയുന്നതോടെ ഏകദേശം 50 സെന്റ് കാട് പൂര്‍ണമായും നശിക്കുമെന്ന് മീന പറയുന്നു.
2019 മാര്‍ച്ച് 14-ന് കഐസ്ഇബി ശാന്തിവനത്തില്‍ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ശാന്തിവനത്തിലെ കെഎസ്ഇബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്റ്ററുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. അന്തിമമായൊരു തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാകുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് ധാരണ.
Discussion about this post