തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ജഡ്ജിക്ക് അജ്ഞാതന്റെ ഫോണ്‍ ഭീഷണി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വഴിയും വാട്സ്ആപ്പ് വഴിയും ഭീഷണിപ്പെടുത്തുവെന്ന പരാതിയിലാണ് കന്റോമെന്റ് പോലീസ് കേസെടുത്തത്.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിക്കാണ് ഭീഷണി. തുടര്‍ച്ചയായി ശല്യപ്പെടുത്തിയതോടെ തിരികെ വിളിച്ച് വിവരം തിരക്കിയപ്പോള്‍ ഒരു യുവാവാണ് മറുപടി നല്‍കിയത്. ശല്യമുണ്ടാക്കരുതെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ വീണ്ടും ഫോണ്‍ കോളുകള്‍ എത്തിയതോടെ നമ്പര്‍ ബ്ലോക്ക് ചെയ്തു.
പിന്നീടും ശല്യം തുടര്‍ന്നതോടെയാണ് ജഡ്ജി പോലീസിനെ സമീപിച്ചത്. ഭീഷണി സന്ദേശം അടങ്ങിയ സന്ദേശം വീണ്ടും ലഭിക്കുന്നതായാണ് പരാതി.
Discussion about this post