കാസര്‍കോട്: കാസര്‍കോട്ടെ എല്ലാ പ്രശ്‌നബാധിത ബൂത്തുകളിലെയും വീഡിയോ ദൃശ്യങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു. കാസര്‍കോട് കള്ളവോട്ട് പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് കളക്ടര്‍ പരിശോധിക്കുന്നത്. കാസര്‍കോട് മണ്ഡലത്തിലെ 4 ഉദുമ മണ്ഡലത്തിലെ 3 കാഞ്ഞങ്ങാട് മണ്ഡലത്തിലെ 13 തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 23 ബൂത്തുകളിലുമാണ് പരിശോധന.
ഉദ്യോഗസ്ഥരെ ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേകം ലാപ് ടോപ് നല്‍കി ദൃശ്യങ്ങള്‍ കോപ്പി ചെയ്‌തെടുത്താണ് പരിശോധന. ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ഓരോ ബൂത്തിലെയും റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളുണ്ട്.
Discussion about this post