തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് ആറിന് പ്രസിദ്ധീകരിക്കും. മെയ് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4,35,142 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തിയ 1867 കുട്ടികളും പരീക്ഷയെഴുതി.
എസ്എസ്എല്‍സിക്ക് ഒപ്പം ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടക്കും. പിആര്‍ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, keralapareekshabhavan.in, www.prd.kerala.gov.in, www.results.kite. kerala.gov.in എന്നീ സൈറ്റുകളിലും,. ‘Saphalam 2019’ എന്ന പ്ലേ സ്റ്റോര്‍ ആപ്പ് വഴിയും പരീക്ഷ ഫലമറിയാം.
Discussion about this post