കോഴിക്കോട്: വിദ്യാഭാസ സ്ഥാപനങ്ങളില്‍ മുഖാവരണം സംബന്ധിച്ച് സ്വന്തം നിലപാട് വ്യക്തമാക്കിയതില്‍ വധഭീഷണി നേരിട്ട യുവാവ് മൊഴി നല്കി. എംഇഎസ് പ്രസിഡന്റ് ഡോ കെ പി ഫസല്‍ ഗഫൂറിനാണ് വധ ഭീഷണ വേരിടുന്നത്. ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തുന്നത്. സംഭവത്തില്‍ ഫസല്‍ ഗഫൂര്‍ നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചെന്ന് കാട്ടിയും ഫസല്‍ ഗഫൂര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിയാണ് മൊഴി നല്‍കിയത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസല്‍ ഗഫൂര്‍ പരാതിയില്‍ പറയുന്നു.
എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലറാണ് പുറത്തിറക്കിയത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ കെപി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.
Discussion about this post