ഇടുക്കി: തൊടുപുഴയില്‍ വീണ്ടും കുട്ടിക്ക് നേരെ ആക്രമണം. അമ്മയുടെ സുഹൃത്താണ് പതിനാലുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയത്.കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇയാള്‍ മര്‍ദ്ദിച്ചത്.ഫ്രിഡ്ജിന്റെ ഇടയില്‍ വച്ച് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് .
സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് തൊടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു. നേരത്തെ തൊടുപുഴയില്‍ തന്നെ അമ്മയുടെ സുഹൃത്തിന്റെ മര്ദ്ദനമെറ്റ് ഏഴ് വയസ്സ്കാരന് മരിച്ചിരുന്നു. അതിക്രൂരമായി മര്‍ദ്ദനമെറ്റ കുട്ടി ചികിത്സയില്‍ ഇരിക്കേയാണ് മരിച്ചത്. സംഭവത്തില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. വിഷയത്തില്‍ പ്രതിഷേധം കത്തുന്നതിന് ഇടെയാണ് വീണ്ടും കുട്ടികള്‍ക്കെതിരെയുള്ള മര്‍ദ്ദനം തുടര്‍ക്കഥയാകുന്നത്.
Discussion about this post