അലങ്കാരച്ചെടികള്‍ക്കൊപ്പം കഞ്ചാവ് വളര്‍ത്തിയ യുവാക്കള്‍ പിടിയില്‍

കോട്ടയം: വീടുകളിലെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാക്കള്‍ പിടിയല്‍. കോട്ടയം കടുത്തുരുത്തി മേഖലയിലെ വീടുകളില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പിടിച്ചത്. അലങ്കാര ചെടികളുടെ കൂടെയാണ് യുവാക്കള്‍ കഞ്ചാവും വളര്‍ത്തിയത്.

ചില വീടുകളിലെ ടെറസുകളില്‍ യുവാക്കള്‍ അസാധാരണമായ കൂട്ടം ചേരുന്നു എന്ന സൂചനയെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടര്‍ന്ന് അലങ്കാരച്ചെടികള്‍ക്കൊപ്പം വളര്‍ത്തിയ കഞ്ചാവുചെടികള്‍ കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം പറിച്ചെടുത്തു നശിപ്പിച്ചു. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇടുക്കിയിലും തമിഴ്നാട്ടിലും പോയി കഞ്ചാവ് വാങ്ങാന്‍ മടിയായതിനാലാണ് വീട്ടില്‍ കൃഷി തുടങ്ങിയതെന്നായിരുന്നു പൊലീസ് പിടികൂടിയ ഒരു യുവാവ് വ്യക്തമാക്കിയത്.

Exit mobile version