BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അതെ റിമിയ്ക്ക് ‘അടക്കവും ഒതുക്കവും’ തീരെയില്ല; വിമര്‍ശനങ്ങള്‍ ഏറെ കേട്ടിട്ടും ‘തലതെറിച്ച’ സ്വഭാവം മാറ്റിയില്ല; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

bhadra by bhadra
May 4, 2019
in Kerala News
0
അതെ റിമിയ്ക്ക് ‘അടക്കവും ഒതുക്കവും’ തീരെയില്ല; വിമര്‍ശനങ്ങള്‍ ഏറെ കേട്ടിട്ടും  ‘തലതെറിച്ച’ സ്വഭാവം മാറ്റിയില്ല; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
434
SHARES
5.2k
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് ഗായികയും അവതാരികയുമായ റിമി ടോമി വിവാഹ മോചിതയാകുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. തുടര്‍ന്ന് റിമിക്ക് ഇല്ലാത്ത കുറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. വളരെ മോശമായ കമന്റുകളും, ലൈംഗീക ചുവയുള്ള പ്രതികരണങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ വന്നിരുന്നത്. എന്നാല്‍ റിമിയെ പിന്തുണയ്ക്കുന്ന കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് ദാസ് എന്ന യുവാവ്.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
1
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

എന്തിനാണ് റിമിയോട് മലയാളികള്‍ക്ക് ഇത്ര ദേഷ്യം? എന്നാണ് സന്ദീപ് ചോദിക്കുന്നത്. പലപ്പോഴും സ്വയം ട്രോള്‍ചെയ്യുന്ന വ്യക്തിയാണ് അവരെന്നും മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താന്‍ പോന്ന, ‘അഹങ്കാരം’ നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയില്‍ നിന്ന് ഉണ്ടാവാറില്ല എന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല വിവാഹമോചനം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒരു സംഭവമാണെന്നും കല്യാണം എന്ന ഉടമ്പടിയിലേര്‍പ്പെട്ട രണ്ടുപേര്‍ അതിന് വിരാമമിടാന്‍ നിശ്ചയിക്കുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് അതില്‍ ഒരു കാര്യവുമില്ല എന്നും സന്ദീപ് പറയുന്നു.

സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാർത്ത വന്നിരുന്നു.അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികൾ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്…!
”ഇത്രയും വർഷം ഇവളെ സഹിച്ച ഭർത്താവിന് ഒരു വലിയ സല്യൂട്ട്….””ഇവളെ കല്ലട ബസ്സിൽ കയറ്റി ബാംഗ്ലൂർക്ക് വിടണം…”
”ജീവപര്യന്തം തടവ് കഴിഞ്ഞ് ഭർത്താവ് രക്ഷപ്പെട്ടു….! ”
ഇങ്ങനെപോകുന്നു കമൻ്റുകൾ.ഇതിനുപുറമെ ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും വേറെയുമുണ്ട് ! എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം?പലപ്പോഴും സ്വയം ട്രോൾചെയ്യുന്ന വ്യക്തിയാണ് അവർ.മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താൻ പോന്ന, ‘അഹങ്കാരം’ നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയിൽ നിന്ന് ഉണ്ടാവാറില്ല.പിന്നെ എന്താവും കാരണം? ഒരു പെണ്ണ് എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ സമൂഹം ചില വാർപ്പുമാതൃകകൾ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അതിനോട് ഒരു ശതമാനം പോലും നീതിപുലർത്താത്ത വ്യക്തിയാണ് റിമി. മലയാളികൾക്ക് അവരോട് ഇത്ര കലിപ്പുതോന്നുന്നതിൻ്റെ കാരണം അതാണ്. ചിരിക്കുമ്പോൾ വായ പൊത്തിപ്പിടിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടില്ലേ? സമൂഹം അവരെ അങ്ങനെയാണ് പഠിപ്പിക്കുന്നത്. അടക്കത്തിൻ്റെയും ഒതുക്കത്തിൻ്റെയും സ്റ്റഡി ക്ലാസുകളാണ് പെൺകുട്ടികൾക്ക് നിരന്തരം കിട്ടുന്നത്.പെണ്ണിൻ്റെ ചിരിയ്ക്ക് തീർച്ചയായും പരിധികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതിന് കടകവിരുദ്ധമാണ് റിമി.വേദി ഏതായാലും,മുമ്പിലിരിക്കുന്നത് എത്ര വലിയ സെലിബ്രിറ്റി ആയാലും,അവർ സർവ്വവും മറന്ന് പൊട്ടിച്ചിരിക്കും ! ഈ സ്വഭാവം മാറ്റണമെന്ന ഉപദേശം ഒരുപാട് പേർ റിമിയ്ക്ക് നൽകിയിട്ടുണ്ടാവും. പക്ഷേ അവർ മാറിയില്ല. അവരുടെ കലപില സംസാരത്തിൽ ‘അടക്കവും ഒതുക്കവും’ തീരെയില്ല.സ്റ്റേജിൽ കയറിയാൽ ചാടിത്തുള്ളിയെന്നിരിക്കും. ഇൗ വക കാര്യങ്ങളൊന്നും ‘ഉത്തമ സ്ത്രീ’യ്ക്ക് ചേർന്നതല്ലല്ലോ…!
വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷൻ്റെ കൂടെ ബൈക്കിൽ സഞ്ചരിച്ചാൽ അതിൽ അവിഹിതം കണ്ടെത്തുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്.പണ്ട് ഷാറൂഖ് ഖാൻ റിമി ടോമിയെ എടുത്തുയർത്തിയതൊന്നും സ്വാഭാവികമായും ശരാശരി മലയാളിയ്ക്ക് ദഹിച്ചിട്ടുണ്ടാവില്ല. റിമി ഒരിക്കലും തൻ്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ല.ആളുകൾ എന്തു പറയുമെന്നോർത്ത് ജീവിതത്തിൽ അഭിനയിക്കാൻ ശ്രമിച്ചിട്ടില്ല.വർഷങ്ങളോളം പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തൻ്റെ ‘തലതെറിച്ച’ സ്വഭാവം അതേപടി തുടർന്നു.നമുക്ക് പലർക്കും സാധിക്കാത്ത കാര്യമാണത്.
ജീവിതം നമുക്കുവേണ്ടിയാവണം.പക്ഷേ പലപ്പോഴും അത് നാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രമാകുന്നു.റിമിയുടെ ശൈലി ചിലർക്ക് അരോചകമായി അനുഭവപ്പെടുന്നുണ്ടാവാം.പക്ഷേ മിക്ക ചാനലുകളിലും അവർ സ്ഥിരം സാന്നിദ്ധ്യമാണ് എന്ന കാര്യം ഒാർക്കുക.
സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ആധികാരികമായി അഭിപ്രായം പറയുന്ന ഒരാളൊന്നുമല്ല റിമി.നാട്യങ്ങളില്ലാതെ ഇടപെടുന്നു എന്നുമാത്രമേയുള്ളൂ.ഇവിടത്തെ യാഥാസ്ഥിതികരെ അസ്വസ്ഥരാക്കാൻ അതുതന്നെ ധാരാളം.അപ്പോൾ പിന്നെ പാർവ്വതിയെപ്പോലെ ശക്തമായ നിലപാടുകളുള്ള അഭിനേത്രികൾ ആക്രമിക്കപ്പെടുന്നതിൽ അത്ഭുതമുണ്ടോ!?
എല്ലാ പെൺകുട്ടികളും വാർപ്പ് മാതൃകകളെ തകർത്തെറിഞ്ഞ് സ്വതന്ത്രമായി ഇടപെടാൻ തുടങ്ങിയാൽ എന്താകും സ്ഥിതി? സൈബർ സഹോദരൻമാർക്ക് നിദ്രാവിഹീനരാത്രികളുടെ കാലമായിരിക്കും പിന്നീട് !
വിവാഹമോചനം എന്നത് തീർത്തും വ്യക്തിപരമായ ഒരു സംഭവമാണ്.കല്യാണം എന്ന ഉടമ്പടിയിലേർപ്പെട്ട രണ്ടുപേർ അതിന് വിരാമമിടാൻ നിശ്ചയിക്കുന്നു.പുറത്തുനിന്നുള്ളവർക്ക് അതിൽ ഒരു കാര്യവുമില്ല.വിമർശനമോ പിന്തുണയോ അതിൽ ആവശ്യവുമില്ല.
അതിനുപകരം ഇവിടത്തെ ചില മാദ്ധ്യമങ്ങൾ എരിവും പുളിയും ചേർത്ത് വാർത്ത കൊടുക്കുന്നു.ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടുകൾ നൽകുന്നു.ലൈംഗികദാരിദ്ര്യം പ്രകടമാക്കാൻ ഒരു വേദി അന്വേഷിച്ചുനടക്കുന്ന കുലപുരുഷൻമാരും കുലസ്ത്രീകളും അതിൽ കേറി മേയുന്നു.ശുഭം ! കുടുംബം എന്ന സ്ഥാപനത്തോട് എതിർപ്പൊന്നുമില്ല.പക്ഷേ യോജിച്ചുപോകാനാവില്ലെന്ന് രണ്ടു വ്യക്തികൾക്ക് ബോദ്ധ്യമായാൽ ഒരുമിച്ചുള്ള സഞ്ചാരം അവസാനിപ്പിക്കുന്നത് തന്നെയാണ് ഉചിതം. പക്ഷേ മലയാളികൾക്ക് ഇതൊന്നും മനസ്സിലാവില്ല.ഡിവോഴ്സിന് ഒരുങ്ങുന്നവരെ പരിഹസിച്ച് വീര്യംകെടുത്തും.യോജിപ്പില്ലെങ്കിലും കടിച്ചുതൂങ്ങാൻ നിർദ്ദേശിക്കും.അവസാനം ആത്മഹത്യയും കൊലപാതകവും അരങ്ങേറുമ്പോൾ ”എന്തുകൊണ്ട് ബന്ധം വേർപിരിഞ്ഞില്ല” എന്ന് നിഷ്കളങ്കമായി ചോദിക്കും ! ഈ കപടസദാചാരം വിളമ്പുന്ന ഏർപ്പാട് മലയാളി അവസാനിപ്പിച്ചാൽ ഗാർഹികപീഡനങ്ങൾക്കും അതേത്തുടർന്നുള്ള ദുരന്തങ്ങൾക്കും വലിയതോതിൽ കുറവ് വരുന്നത് കാണാം. ഒരാളുടെ കുടുംബജീവിതം അയാൾക്കുമാത്രം വിട്ടുകൊടുക്കുക.പബ്ലിക് പെർഫോമൻസ് മാത്രം ഒഡിറ്റ് ചെയ്താൽ പോരേ?

Tags: facebook mpostKeralamalayalam actressrimi tomi

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് കനക്കുന്നു; പകല്‍ 10 മുതല്‍ 3 വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; ജാഗ്രത

February 16, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
ഭര്‍ത്താവിനെ കാണാന്‍ ബോറാണെന്നും എന്തിനാണ് അയാളെ കല്യാണം കഴിച്ചതെന്നും കമന്റ്; കിടിലന്‍ മറുപടി നല്‍കി ഐമ സെബാസ്റ്റ്യന്‍

ഭര്‍ത്താവിനെ കാണാന്‍ ബോറാണെന്നും എന്തിനാണ് അയാളെ കല്യാണം കഴിച്ചതെന്നും കമന്റ്; കിടിലന്‍ മറുപടി നല്‍കി ഐമ സെബാസ്റ്റ്യന്‍

മുഖ്യശത്രു ബിജെപി, ഇടതുപക്ഷവുമായി യാതൊരു അകല്‍ച്ചയുമില്ല, രാഹുല്‍ പറഞ്ഞാല്‍ അമേഠിയില്‍ തീര്‍ച്ചയായും മത്സരിക്കും; പ്രിയങ്കാ ഗാന്ധി

മുഖ്യശത്രു ബിജെപി, ഇടതുപക്ഷവുമായി യാതൊരു അകല്‍ച്ചയുമില്ല, രാഹുല്‍ പറഞ്ഞാല്‍ അമേഠിയില്‍ തീര്‍ച്ചയായും മത്സരിക്കും; പ്രിയങ്കാ ഗാന്ധി

അലങ്കാരച്ചെടികള്‍ക്കൊപ്പം കഞ്ചാവ് വളര്‍ത്തിയ യുവാക്കള്‍ പിടിയില്‍

അലങ്കാരച്ചെടികള്‍ക്കൊപ്പം കഞ്ചാവ് വളര്‍ത്തിയ യുവാക്കള്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

7 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

9 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

8 hours ago
10
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

1 day ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version