തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് നടത്തുമെന്ന് ടൂറിസം മന്ത്രി തോമസ് ഐസക്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഓഗസ്റ്റില്‍ നടത്താനിരുന്ന വള്ളംകളി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ടൂറിസം മേഖലയെ ഉണര്‍ത്തുന്നതിന് വേണ്ടിയാണ് വള്ളംകളി വീണ്ടും തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
കുട്ടനാട് സുരക്ഷിതമാണെന്ന് ഈ വള്ളം കളിയിലൂടെ ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുകയും അത് വഴി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
Discussion about this post