വടകര: വടകര സഹകരണ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയുടെ ഒന്നാം നിലയിലാണ് തിപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ രണ്ടു യൂണിറ്റുകളെത്തി തീ അണച്ചു.
തീപിടിത്തമുണ്ടായ ആശുപത്രിയുടെ ഒന്നാം നിലയിലെ രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ഒന്നാം നിലയിലുള്ള ഓഫീസ് മുറിയിലെ കമ്പ്യൂട്ടറിന്റെ യുപിഎസ് പൊട്ടിത്തെറിച്ചാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീ പടര്‍ന്ന ഉടന്‍ തന്നെ ഒന്നാം നിലയിലെ രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പോലിസും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.