തിരുവനന്തപുരം: റോഡ് അരികില്‍ ചെക്കിങ് എന്ന് പറഞ്ഞാല്‍ വണ്ടി തിരിച്ച് വിടുന്ന യുവാക്കളാണ് നമുക്ക് ചുറ്റും. എന്നാല്‍ പോലീസിന് പണികൊടുത്ത യുവാവാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരം. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കണമെന്ന് പോലീസിന് അറിയില്ലേ എന്നാണ് യുവാവിന്റെ ചോദ്യം. പോലീസുകാരോട് ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നിടത്താണ് യുവാവ് വൈറലാകുന്നത്.
സീറ്റ് ബല്‍റ്റിടാതെ പോലീസ് വാഹനം ഓടിക്കുന്നയാളോട് അതിനെ പറ്റി ചോദിക്കുമ്പോള്‍ നീയാരാണ് എന്ന മട്ടില്‍ വിരട്ടുവാനാണ് വാഹനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെ വകവയ്ക്കാതെ താന്‍ ഒരു പൗരനാണെന്ന് മറുപടി പറയുന്ന യുവാവ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ യുവാവിനെ ഭയപ്പെടുത്തുവാനായി പോലീസ് ജീപ്പില്‍ പിന്നിലത്തെ സീറ്റിലിരിക്കുന്ന ഉദ്യോഗസ്ഥന് യുവാവിന്റെ വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Discussion about this post