കൊച്ചി : എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാനായി കെഎസ്ആര്‍ടിസിക്ക് മെയ് 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കൂടുതല്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഉപഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ഏപ്രില്‍ 30 ന് മുന്നേ 1565 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഡിവിഷണല്‍ ബെഞ്ച് ഉത്തരവിട്ടത്. ഇത് ഉടനെ നടപ്പാക്കിയാല്‍ വലിയ പ്രതിസന്ധി കെഎസ്ആര്‍ടിസി നേരിടുമെന്നതിനാല്‍ സാവകാശം അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉപഹര്‍ജി.
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ അന്തിമ തീരുമാനം വരുന്നത് വരെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചിവിടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
Discussion about this post