ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

യുവതിയുമായുള്ള സൗഹൃദം തകര്‍ന്നതിലുള്ള പ്രതികാരമായാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കൊച്ചി: യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയാണ് യുവാവ് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അതേയമയം യുവതിയുമായുള്ള സൗഹൃദം തകര്‍ന്നതിലുള്ള പ്രതികാരമായാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

കോഴിക്കോട് കരവാന്‍തുരുത്തി സ്വദേശിയും ഫറൂഖില്‍ വടക്കുപ്പാടം കണ്ടാട്ടില്‍ അപ്പാര്‍ട്ടുമെന്റില്‍ താമസക്കാരനുമായ (22)മുഹമ്മദ് സഫ്വാനയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പോലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മുഹമ്മദ് സഫ്വാനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു ജാമ്യം ലഭിച്ചു.

ബംഗളൂരുവില്‍ ഐഇഎല്‍ടിഎസിന് പഠിക്കുമ്പോഴാണ് പ്രതിയും യുവതിയും പരിചയത്തിലാകുന്നത്. ഏതാനും മാസം മുന്‍മ്പ് സൗഹൃദം തകര്‍ന്നതോടെ യുവാവിന് പെണ്‍കുട്ടിയോട് പക വളര്‍ന്നു. തുടര്‍ന്നാണ് സ്ത്രീയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി നഗ്‌നചിത്രം പ്രചരിപ്പിച്ചത്.

ബന്ധുവിന് പെണ്‍കുട്ടി അയച്ചുകൊടുത്ത ബിക്കിനി ധരിച്ച ചിത്രം കൈക്കലാക്കി ഇത് ഇന്‍സ്റ്റാഗ്രാമില്‍പങ്കുവയ്ക്കുകയായിരുന്നു. കൂടാതെ ഈ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചുള്ള സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് പതിവായി പ്രതി അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

Exit mobile version