ചെന്നൈ: കേരളത്തില്‍ പുതുവത്സര സമയത്ത് ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ തമിഴ്നാട്ടില്‍ വ്യാപക റെയ്ഡും നിരീക്ഷണവും. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ എന്‍ഐഎ നടത്തുന്ന റെയ്ഡിന് പിന്നാലെ മലയാളികളടക്കം നൂറോളംപേര്‍ നിരീക്ഷണത്തിലാണ്.
പാലക്കാട് നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തൗഹീദ് ജമാ അത്ത് അടക്കമുള്ള സംഘടനകളുമായി ബന്ധമുള്ളവരെയാണ് എന്‍ഐഎ നിരീക്ഷിക്കുന്നത്. ശ്രീലങ്കയിലെ ചാവേറാക്രമണത്തിന് പിന്നാലെ കേരളത്തില്‍ നടന്ന റെയ്ഡിനിടെയാണ് റിയാസ് അറസ്റ്റിലായത്. ഇയാള്‍ക്ക് ഐഎസ് ബന്ധമുണ്ട്. ചാവേറാക്രമണത്തിന് സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാന്‍ റിയാസിനെയാണ് ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ പദ്ധതി നടപ്പായില്ല. മറ്റുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
അതേസമയം, ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് മധുരയിലും നാമക്കലിലും യോഗം ചേര്‍ന്നതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.
Discussion about this post