പൂരത്തിനൊരുങ്ങി തൃശ്ശൂര്‍; ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്, 20 ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

വരും ദിവസങ്ങളിലും നഗരത്തിലെ ഹോട്ടലില്‍ പരിശോധന തുടരുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പട്ടണം പൂരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. നിരവധി ആളുകളാണ് പൂരം കാണാന്‍ തൃശ്ശൂരിലേക്ക് എത്തുക. പൂരത്തോട് അനുബന്ധിച്ച് തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിവരികയാണ്. നഗരത്തിലെ 20 ഹോട്ടലില്‍ നിന്ന് ആഴ്ച്ചകള്‍ പഴക്കമുള്ള ഭക്ഷണ സാധനങ്ങളാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇന്ന് പിടിച്ചെടുത്തത്.

ഹോട്ടലുകള്‍ക്ക് എല്ലാം നോട്ടീസ് നല്‍കിയതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ ഹോട്ടലില്‍ പരിശോധന തുടരുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം ഇത്തവണ പൂരത്തിന് തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ പാടില്ലെന്ന് കളക്ടര്‍ നിലപാട് എടുത്തതോടെ പൂരപ്രേമികള്‍ ചെറിയൊരു നിരാശയിലാണ്.

Exit mobile version