പയ്യന്നൂര്‍ ; വോട്ട് ചെയ്ത യുവതിയുടെ കൈ പൊള്ളി, ഇടത് കൈ 3 വിരലുകള്‍ക്കും പൊള്ളിലേറ്റിട്ടുണ്ട്. വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി തട്ടിയ ഭാഗത്താണ് പൊള്ളല്‍ ഉണ്ടായത്. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ വിരലുകളാണ് പൊള്ളിയത്.
തള്ളവിരലിന് മഷി പുരട്ടിയപ്പോള്‍ അത് ചൂണ്ടുവിരലിനും നടുവിലെ വിരലിനും തട്ടിയിരുന്നു. അടുത്ത ദിവസം രാവിലെയാണ് വിരലുകളുടെ ഈ ഭാഗത്ത് പൊള്ളല്‍ ഉണ്ടായത്. ചികിത്സ തേടിയെങ്കിലും ഒരാഴ്ച പിന്നിട്ടിട്ടും പൂര്‍ണമായും മാറിയില്ല. ബിന്ദുവിനെ കുടാതെ മറ്റ് ആളുകള്‍ക്കും വോട്ട് മഷിയില്‍ നിന്നും പൊള്ളലേറ്റ വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മഷിപുരട്ടുന്നതിനിടെ കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂളിലെ അധ്യാപകനായ എ ആല്‍ബിന്റെ വിരലുകള്‍ക്കും പൊള്ളലേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്കുവാന് ഒരുങ്ങുകയാണ് ആല്‍ബിന്റെ മാതാപിതാക്കള്‍.
തെരഞ്ഞെടുപ്പിനിടെ വോട്ടു മഷിയില്‍ നിന്നും പൊള്ളലേറ്റ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. സില്‍വര്‍ നൈട്രേറ്റാണ് വോട്ടിംഗ് മഷിയിലെ പ്രധാന ഘടകം.അടയാളം നീണ്ടുനില്‍ക്കേണ്ട സമയപരിധി അനുസരിച്ച് മഷിയില്‍ പത്തു മുതല്‍ പതിനഞ്ച് ശതമാനം വരെ സില്‍വര്‍ നൈട്രേറ്റ് ചേര്‍ക്കുന്നു. ഈ സില്‍വര്‍ നൈട്രേറ്റ് സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യത്തില്‍ നഖത്തിലും ത്വക്കിലും ഉണങ്ങിപ്പിടിക്കുന്നു. തല്‍ഫലമായി ഉണ്ടാകുന്ന അടയാളം രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ മായാതെ നില്ക്കുന്നു. തൊലിപ്പുറത്തെയും നഖത്തിലെയും കോശങ്ങള്‍ നശിച്ച് പുതിയവ രൂപപ്പെടുന്നതു വരെയും അടയാളം നീണ്ടു നില്‍ക്കാറുണ്ട്
Discussion about this post