പത്തനംതിട്ട: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പരിഭാഷ തടസ്സപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പിജെ കുര്യന് രാഹുല്‍ഗാന്ധിക്ക് കത്ത് നല്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടില്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.
രാഹുല്‍ പറയുന്നത് പലപ്പോഴും തനിക്ക് ശരിയായി കേള്‍ക്കാന്‍ കഴിയാഞ്ഞതാണ് പരിഭാഷ തടസപ്പെടാനുള്ള കാരണമായി പിജെ കുര്യന് പറഞ്ഞിരുന്നത്. പാര്‍ട്ടിയിലെ തന്റെ എതിരാളികളുടെ ഇടപെടലാകാം പരിഭാഷ തടസ്സപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്നും പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍നിന്ന് മാറ്റിയതാണ് പ്രശ്നം സൃഷ്ടിച്ചെതെന്നുമാണ് കത്തില്‍ സൂചിപ്പിക്കുന്നത്.
മാത്രമല്ല ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍നിന്ന് മാറ്റുകയോ അത് പ്രസംഗവേദിയില്‍ സ്ഥാപിക്കാതിരിക്കുകയോ ചെയ്തതിനുപിന്നില്‍ ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Discussion about this post