മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടരുതെന്ന ജോലി ചെയ്യരുതെന്ന് മോഹന്‍ലാലിനോട് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. സംസ്ഥാന ഖാദി ബോര്‍ഡിനോട് അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാല്‍ അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനല്‍കുമെന്നും ശോഭന വ്യക്തമാക്കി.
മോഹന്‍ലാല്‍ നടന് മാത്രമല്ലെന്നും കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്തമുണ്ടെന്നും ശോഭന തുറന്നടിച്ചു. നിരവധി പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാര്‍ഗം കൂടിയായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എംസിആര്‍ മുണ്ടുകള്‍ കമ്പനിയ്ക്ക് വേണ്ടി ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്നതായി അഭിനയിച്ച മോഹന്‍ലാലിനെതിരെയും കമ്പനിക്കെതിരെയും സംസ്ഥാന ഖാദി ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ യാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ഖാദി ബോര്‍ഡ് നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഈ നോട്ടീസ് നല്‍കിയത് തന്നെ അപമാനിക്കുന്നതിന് തുല്യമെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ 50 കോടി നല്‍കണമെന്നാവശ്യപ്പെട്ട് തിരികെ കമ്പനിയ്ക്കും നോട്ടീസ് അയക്കുകയായിരുന്നു. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
Discussion about this post