ഇരിട്ടി: പുതിയ നൂറു രൂപയുടെ കള്ളനോട്ടും കണ്ടെത്തി. ഇരിട്ടി ടൗണിലെ വഴിയോരത്ത് കച്ചവടം നടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ മാതൃകയിലുള്ള കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും സമാനമാണ്. ആദ്യ കാഴ്ചയില്‍ കള്ളനോട്ട് ആണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കില്ല.
അതു തന്നെയാണ് ബാബുവിനും സംഭവിച്ചത്. ആദ്യ കാഴ്ചയില്‍ സംഭവം മനസിലായില്ല. നൂറുരൂപ നല്‍കിയയാളെയും ബാബുലിന് തിരിച്ചറിയാനായിട്ടില്ല. ബാബു കള്ളനോട്ട് ഇരിട്ടി പോലീസിന് കൈമാറി. മലയോരമേഖലയില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു.
Discussion about this post