ഹരിപ്പാട്: ഹരിപ്പാടില്‍ വഴിയാത്രക്കാരിയുടെ പഴ്‌സ് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയില്‍. കന്യാകുമാരി കടപ്പുറം പുറമ്പോക്കില്‍ കുമാര്‍ (25 ) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സംഭവം.
വെട്ടിയാര്‍ കല്ലിമേല്‍ അതുല്‍ ഭവനത്തില്‍ സിന്ധുവിന്റെ പഴ്‌സാണ് ഇയാള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. സ്റ്റാന്‍ഡില്‍ ബസ് കാത്ത് നില്‍കുന്നതിനിടെയാണ് സംഭവം. 1650 രൂപയാണ് സിന്ധുവിന്റെ പഴ്‌സിലുണ്ടായിരുന്നത്. നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടി പോലീസില്‍ കൈമാറി